ചലച്ചിത്ര പുരസ്കാര വിവാദം; ജൂറിക്കെതിരെ വിമർശനവുമായി അൽഫോൺസ് പുത്രൻ
ഹോം സിനിമയെയും ഇന്ദ്രൻസിനെയും സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അൽഫോൺസ് പുത്രനും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി. ആറ് ജോലികൾ ഒരുമിച്ച് ചെയ്തിട്ടും അദ്ദേഹം ഉഴപ്പൻ ആണെന്ന് അന്നത്തെ ജൂറി ടീം വിധിച്ചു. ഇപ്പോൾ കണ്ണ് തുറക്കണമെങ്കിൽ ഗുരു എന്ന സിനിമയിലെ ഇലാമ പഴം വേണമെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം, ഞാൻ ആറ് ജോലി ചെയ്തിട്ടുണ്ടെങ്കിലും, ഞാൻ ഉഴപ്പൻ ആണെന്ന് അവർ പറഞ്ഞു. അതിന്റെ പേരിൽ പ്രേമം ടീമിലുള്ള ആർക്കും അവാർഡ് നൽകിയിരുന്നില്ല. അവരുടേത് ഒരു പ്രത്യേക തരം വിലയിരുത്തലാണ്. ഇന്ദ്രൻസേട്ടാ, ‘ഗുരു’ എന്ന സിനിമയിൽ നിന്ന് എനിക്ക് ഇലമ പഴം ലഭിക്കുമോ എന്ന് നോക്കാം. ഇലാമ പഴത്തിന്റെ വിത്തുകൾ നമുക്ക് കലർത്താം. ഒരുപക്ഷേ അവരുടെ കണ്ണുകൾ തുറന്നാലോ എന്ന് അദ്ദേഹം കുറിച്ചു. അൽഫോൺസ് പുത്രന്റെ പോസ്റ്റിന് താഴെ നിരവധി പേർ പോസിറ്റീവ് കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ദ്രൻസിന് അർഹിക്കുന്ന പുരസ്കാരം നഷ്ടമായെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. എന്നാൽ, പോസ്റ്റിട്ട് അരമണിക്കൂറിനകം അൽഫോൺസ് പോസ്റ്റ് പിൻവലിച്ചു.