ചാലിലെ പോസ്റ്റല്‍ സബ് ഓഫീസ് എയര്‍പോര്‍ട്ടിലേക്ക് മാറ്റി

തപാല്‍ വകുപ്പിന് കീഴില്‍ ചാലില്‍ പ്രവര്‍ത്തിച്ചുവരുന്ന പോസ്റ്റല്‍ സബ് ഓഫീസ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി. തപാലിതര സേവനങ്ങള്‍ക്കായുള്ള നോണ്‍ ഡെലിവറി സബ് ഓഫീസ് ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയാണ് ആഗസ്ത് രണ്ടിന് എയര്‍പോര്‍ട്ടിലേക്ക് മാറ്റുന്നത്. 670708 ആണ് എയര്‍പോര്‍ട്ടിലെ സബ് ഓഫീസിന് അനുവദിച്ചിരിക്കുന്ന പിന്‍കോഡ്.
നിലവില്‍ ചാലില്‍ എന്‍ഡിഎസ്ഒയിലുള്ള എസ്ബി, ആര്‍ഡി, ടിഡി, എംഐഎസ്, എസ് സിഎസ്എസ്, എസ്എസ്എ, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലുള്ള രേഖകളും തലശ്ശേരി ഹെഡ് ഓഫീസിലേക്ക് മാറ്റും.