ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ സുരക്ഷാ പരിശോധന ഇന്ന്

കോട്ടയം ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ ഇന്ന് സുരക്ഷാ പരിശോധന നടത്തും. രാവിലെ 8 മണിക്ക് സുരക്ഷാ പരിശോധന നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അജയ് കുമാർ റായിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം സ്പീഡ് ചെക്കും നടത്തും. ഇവ രണ്ടും വിജയകരമായാൽ, വരുന്ന ഇരുപത്തിയെട്ട് മുതൽ പുതിയ റൂട്ടിൽ ട്രെയിൻ ഓടിത്തുടങ്ങും. സുരക്ഷാ പരിശോധനയ്ക്കും സിഗ്നൽ മാറ്റത്തിനും മുന്നോടിയായി കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.