ചിറയിൻകീഴിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുടപുരം,തെങ്ങുംവിളയിൽ വയലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത്തിന്റെ (25) മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കാലിലും തലയിലുമായി വെട്ടേറ്റതിന്റെയും മർദ്ദനമേറ്റതിന്റേയും പാടുകളുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങലിലും, ചിറയിൻകീഴിലുമായി ഇയാളുടെ പേരിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്.