ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ് 254/2021) തസ്തികയിലേക്ക് പിഎസ് സി 2022 ജൂൺ 15ന് നടത്തിയ ഒഎംആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസർ അറിയിച്ചു.

ജില്ലയിൽ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി 245/2020) തസ്തികയിലേക്ക് പിഎസ് സി 2023 ജനുവരി 18, 19 തീയതികളിൽ നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ നീന്തൽ ടെസ്റ്റിന് അർഹരായവരുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസർ അറിയിച്ചു.