ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും

ന്യൂഡല്‍ഹി :  ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. അതേ സമയം അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ഉണ്ടായ കേടുപാടുകള്‍ കണക്കാക്കാനാണ് അടച്ചിടുന്നതെന്നാണ് സൂചന.