ചെങ്കൽ തൊഴിലാളികളുടെ കളക്ടറേറ്റ് ധർണ ഇന്ന്

ചെങ്കൽ തൊഴിലാളി യൂണിയനും ലോറി ഡ്രൈവേഴ്സ് ആൻഡ്‌ ക്ലീനേഴ്‌സ് അസോസിയേഷനും ചേർന്ന് കളക്ടറേറ്റ് ധർണ നടത്തും. ബുധനാഴ്ച രാവിലെ 10-ന് സി.ഐ.ടി.യു ജില്ലാ ഖജാൻജി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യും.

ചെങ്കൽ പണകൾക്ക് പെർമിറ്റിന് അപേക്ഷിച്ചവർക്ക് ഉടൻ ലൈസൻസ് നൽകുക, ചെങ്കൽ ലോറികൾ തടഞ്ഞ് നിർത്തി അന്യായമായി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. മാർച്ച് സ്റ്റേഡിയം കോർണറിൽ നിന്ന് തുടങ്ങും.