ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്. പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് വോട്ടുള്ളത്. അപേക്ഷിച്ചിട്ടും നീക്കം ചെയ്തില്ലെന്നാണ് ആക്ഷേപം.

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ്.ലാലിനും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് എസ്.എസ്. ലാല്‍ പറഞ്ഞു.