ചെറുകുന്ന് ഗ്രാമപഞ്ചായത്ത് UDf സ്ഥാനാർത്ഥികൾ പ്രചരണം ആരംഭിച്ചു.

ഇടത് പക്ഷം ഭരിക്കുന്ന ചെറുകുന്നിൽ മികച്ച സ്ഥാനത്ഥികളെ രംഗത്ത് ഇറക്കി വിജയം നേടാനുള്ള ഒരുക്കത്തിലാണ് യു ഡി എഫ്.
പരിസ്ഥിതി പ്രവർത്തകനായ പാറയിൽ രാജനാണ് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി.

രണ്ടാം വാർഡിൽ അൽഫോൺസ പുത്തൻ, മൂന്നാം വാർഡ് കെ കുമാരൻ, നാല് സ്മിത, അഞ്ചിൽ മരിയ ബേബി, ആറിൽ മുഹമ്മദ് അനസ്, ഏഴ് ഷുഹൈബ് തസ്ലീം, എട്ട് ദേവൻകപ്പച്ചേരി, ഒൻപതിൽ സാജിദ് കെ ടി, 10 ൽ കൃ ഷണൻ കട്ടക്കുളം, പതിനൊന്നിൽ പി വി ലത, പന്ത്രണ്ടിൽ മേബിൾ അനിൽ ,പതിമൂന്നിൽ നജീബ ടി കെ. എന്നിവരാണ് സ്ഥാനാർത്ഥികൾ .

ഇക്കുറി ചെറുകുന്നിൽ ചരിത്രം തിരുത്തുമെന്ന് മണ്ഡലം പ്രസിഡണ്ട് ഷാജികല്ലേൻ പറഞ്ഞു.ഒന്നാംഘട്ട പ്രചരണം പൂർത്തിയാകുമ്പോൾ ഏറെ ആത്മവിശ്വാസത്തോടെയാണ് മുന്നാട്ട് പോകുന്നത് എന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു.

ഇടത് കേന്ദ്രമായ ചെറുകുന്നിൽ ഇടത് വലത് മുന്നണികൾ ശക്തമായ മത്സരത്തിലാണ്.