ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം.
‘ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. കുരിശില്‍ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേ’രയുടെ പോസ്റ്ററിന് സാമ്യമുണ്ട്. ഇതിന് ‘ചേര’ എന്ന് പേര് നല്‍കിയിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വിദ്വേഷ പ്രചാരകരുടെ വാദം.
കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ‘ചേര’യുടെ പോസ്റ്റിന് താഴെയാണ് വിദ്വേഷ കമന്റുകള്‍. ചിത്രത്തിന്റെ ടീമിന് ആശംസകള്‍ അറിയിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് താരം പോസ്റ്റിട്ടത്.