ചോറ്റാനിക്കരയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു.

എറണാകുളത്ത്‌ ചോറ്റാനിക്കര പഞ്ചായത്തിൽ  ഷിഗല്ല രോഗം  റിപ്പോർട്ട് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായി ജില്ലാ കലക്‌ടർ അറിയിച്ചു.

ആരോഗ്യ വിഭാഗവും, മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗദ്ധരും ഭഷ്യസുരക്ഷ  വകുപ്പും, ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും  ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തി  കുടിവെള്ള സാമ്പിൾ ശേഖരിച്ചു. വയറിളിക്കരോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല.

വയറിളക്കം, പനി, വയറുവേദന, ചർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ്‌ രോഗലക്ഷണങ്ങൾ.  മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.