ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ നഴ്‌സിംഗ് സ്‌കൂളില്‍ ഈ വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ എടുത്ത് പ്ലസ് ടു ,തത്തുല്യ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. സയന്‍സ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ പ്ലസ്ടു പാസായവരെ പരിഗണിക്കും. അപേക്ഷകര്‍ ഡിസംബര്‍ 31ന് 17 വയസില്‍ കുറയാനോ 27 വയസില്‍ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷം, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും, പട്ടികജാതിയില്‍ നിന്നും പ്രായപൂര്‍ത്തിയായ ശേഷം മതം മാറിയവര്‍ക്കും, അവരുടെ മക്കള്‍ക്കും അഞ്ച് വര്‍ഷം എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ,അപേക്ഷാഫീസ് (എസ് സി / എസ് ടി – 75 രൂപ, മറ്റു വിഭാഗങ്ങള്‍ – 250 രൂപ) 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച ചെലാന്‍ എന്നിവ സഹിതം സെപ്തംബര്‍ 14 ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.