ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയിൽ 14 പേർക്ക് കൂടി സ്ഥിരീകരിച്ചു

ന്യൂഡൽഹി: ബ്രിട്ടണിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയിൽ 14 പേർക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളിൽ പ്രത്യേകം സമ്പർക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു

കഴിഞ്ഞ ദിവസം ആറ് പേർക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.കോവിഡിനുകാരണമായ സാർസ് കോവ്-2 വൈറസിന്റെ ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്.

എൻ.സി.ഡി.സി ഡൽഹിയിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്കും ബെംഗളൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ ഏഴ് പേർക്കും ഹൈദരാബാദ് സി.സി.എം.ബി.യിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും പോസിറ്റീവ് ആയി. എൻഐജിബി കൊൽക്കത്ത, എൻ.ഐ.വി പൂണെ, ഐ.ജി.ഐ.ബി ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരാൾക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു

ഇവരുമായി സമ്പർക്കമുണ്ടായ സഹയാത്രികർ, കുടുംബാംഗങ്ങൾ തുടങ്ങിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.