ജമ്മുകശ്മീരില്‍ ഭീകരരുടെ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരില്‍ ഭീകരരുടെ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയില്‍ പാക് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സേനയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു