ജമ്മു കശ്മീരിൽ തീവ്രവാദി അക്രമണം;രണ്ട് ജവാന്മാർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ ടീമിന് (QRT) നേരെ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഗുരുതരമായ പരിക്കേറ്റ സൈനികരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
ആയുധധാരികളായ ഭീകരവാദികൾ ആക്രമണത്തിനു ശേഷം കാറിലാണ് കടന്നുകളഞ്ഞത്. ഭീകരവാദികളിൽ ഒരാൾ പ്രദേശവാസിയും രണ്ടുപേർ പാകിസ്താനികളുമാകാമെന്നും കശ്മീർ ഐ.ജി. വ്യക്തമാക്കി.ശ്രീനഗറിലെ എച്ച്.എം.ടി. മേഖലയിലാണ് സംഭവം.