ജമ്മു കശ്‌‌മീരിൽ ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റ് മരിച്ചു

ജമ്മു കശ്‌‌മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഇലാഹി ദേഹതി ബാങ്ക് മാനേജറായ രാജസ്ഥാൻ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ പരുക്കേറ്റ വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്.

ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. രാവിലെയോടെ ബാങ്കിൽ അതിക്രമിച്ച് കടന്ന ഭീകരർ വിജയ്കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.