ജയം തേടി കൊല്‍ക്കത്തയും രാജസ്ഥാനും


ദുബായ്: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു കൂട്ടർക്കും ജയം അനിവാര്യമാണ്. തോൽക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്നതിനാൽ പോരാട്ടം കനക്കും.

സീസണിൽ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം കൊൽക്കത്തയ്ക്കൊപ്പമായിരുന്നു.
നിലവിൽ 13 മത്സരത്തിൽ നിന്ന് 12 പോയിന്റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്തും കൊൽക്കത്ത ഏഴാമതുമാണ്.

ഹൈദരാബാദും പഞ്ചാബും നെറ്റ് റൺറേറ്റിൽ മുന്നിലുള്ളതിനാൽ പ്ലേ ഓഫ് സാധ്യതയ്ക്കായി രാജസ്ഥാനും കൊൽക്കത്തയ്ക്കും ഇന്ന് വലിയ മാർജിനിൽ ജയം അനിവാര്യമാണ്.


Leave a Reply

Your email address will not be published. Required fields are marked *