ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി.93-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. ബിട്ടു എന്ന ഒരു ഇന്ത്യൻ സിനിമ മാത്രമാണ് ഈ പട്ടികയിൽ ഉള്ളത്. 93 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഈ വിഭാഗത്തില്‍ യോഗ്യത നേടി, ഓസ്കാര്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതലാണിത്.

യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാര്‍ച്ച്‌ 5-9 വരെ നടക്കും.

2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍പ്പിച്ചിരുന്നു.