ജവാൻ വൈശാഖ് ഓർമ്മയായ് …..

ജവാൻ വൈശാഖ് ഓർമ്മയായ് …..
കടന്നപ്പള്ളി പാണപ്പുഴ കണ്ടോന്താർ ചെങ്ങളത്തെ നിർദ്ദനകുടുംബത്തിൽ ജനിച്ച പ്രിയപ്പെട്ട വൈശാഖിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി ….
ജനുവരി ഒന്നെന്ന കലണ്ടർ മാറ്റത്തിന്റെ പ്രഭാതത്തിൽ കാലാപാനിയെന്ന കറുത്ത ദ്വീപിന്റെ ആൻഡമാനിൽ
പൊലിഞ്ഞു പോയ് പ്രിയപ്പെട്ടവൻ….
ആൻഡമാനെന്ന ദ്വീപിൽ ജാഗ്രതയുടെ കർമ്മ പഥത്തിൽ കൃത്യതയോടെ
ജോലി ചെയ്യുന്ന സമർത്ഥനായ കുടപ്പിറപ്പിനെ നഷ്ടമായെന്ന് ആൻഡമാനിൽ നിന്നും മൃതദേഹത്തോടപ്പം വന്ന കോഴിക്കോടു നിവാസിയായ ബിജു സാബ് വികാരനിർഭരമായ് പറയുന്നു ….

ശൗര്യ ചക്ര മനീഷ് സാബ് കണ്ണൂർ,
മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ആത്മാർത്ഥമായ് ശ്രീനഗറിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ച ചെങ്ങളത്തെ സൈനികൻ ഷിമോദ് ടി.പി. (സെകട്ടറി ടീം കണ്ണൂർ സോൾജിയേഴ്സ് )
വിയോഗ വാർത്ത അറിഞ്ഞ് നാട്ടിൽ സജീവമായ് ഇടപ്പെട്ട സൈനികരായ ഷിബു പി.വി , ഡിക്സൺ നെൽസൺ, നാരായണൻ ചെങ്ങളം
തുടർ നടപടികളും വിവരങ്ങളും അറിയിച്ച് തന്ന പ്രിയ സഹോദരൻ സൈനീകനായ ചെറുവിച്ചേരിയിലെ ധനീഷ്. ടി.പി എന്നിവർക്കുംനാടിന്റെ കൃതഞ്ജത …

മൃതദ്ദേഹം കണ്ടോന്താറിലെത്തുന്നതറിഞ്ഞ് കാണാനെത്തിയത് ആയിരങ്ങൾ ….
ജനപ്രതിനിധികൾ
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ടെറിടോറിയൽ സേനാംഗങ്ങൾ, ടീം. കണ്ണൂർ സോൾജീയേഴ്സ്,വില്ലേജ് റവന്യൂ ഉദ്യോഗസ്ഥർ , എക്സ് സർവ്വീസ് മെൻ സംഘടനാ അംഗങ്ങൾ, വിവിധ പോലീസ് ഉദ്യോഗസ്ഥർ, വ്യാപാരി സുഹൃത്തുക്കൾ, ഇടമന യു.പി.സ്കൂൾ മാനേജ്മെന്റ്, അദ്ധ്യാപകർ , ജീവനക്കാർ
മീഡിയാ വിഭാഗം ( പയ്യന്നൂർനെറ്റ് വർക്ക്, വിനുസനം )
പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റൽ ജീവനക്കാർ,
ദൃശ്യ ലൈറ്റ് ആൻഡ് ഡക്കറേഷൻ
ഏവർക്കും കടപ്പാട്

എൻ.കെ.സുജിത്ത്
ഗ്രാമ പഞ്ചായത്തംഗം
കടന്നപ്പള്ളി പാണപ്പുഴ