ജസ്‌ന തിരോധാനക്കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തു.

ജസ്‌ന തിരോധാനക്കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തു. സി ബി ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. നേരത്തേ കേസ് സി ബി ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവി​ട്ടി​രുന്നു. കേസ് ഏറ്റെടുക്കാമെന്ന് സി ബി ഐയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.


.

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥി​നി​യായിരുന്നു.

കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കി​ലും ഒരു തുമ്പും ലഭി​ച്ചി​ല്ല. എരുമേലി വരെ ജസ്ന പോയതായി സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി​രുന്നു.