ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു. വ്യാഴാഴ്ച (ആഗസ്ത് 19)മുതല്‍ ഏഴു ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കണ്ടെയിന്‍മെന്റ് സോണുകളില്‍ വാഹന ഗതാഗതം അനുവദനീയമല്ല. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യ സഹായത്തിനുമുള്ള യാത്രക്ക് നിയന്ത്രണ വിധേയമായി ഇളവുകള്‍ നല്‍കും. അവശ്യ /ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും പ്രവര്‍ത്തിക്കാം. ഒരേസമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് വാര്‍ഡുകളില്‍ നാലിലധികം ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല. സെക്ടറല്‍ മജിസ്ട്രേറ്റ്മാരും പൊലീസ്, തദ്ദേശ സ്വയംഭരണ, ആരോഗ്യ വകുപ്പുകളും നിയന്ത്രണം ശക്തമാക്കണം. പുറത്തുനിന്നും അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് പൊലീസ്, വാര്‍ഡ് ആര്‍ ആര്‍ ടിമാരുടെ സേവനം തേടാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. കൊവിഡ് രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രം അവശ്യ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. പൊലീസ്, ട്രഷറി, പെട്രോളിയം, എല്‍ പിജി, പോസ്റ്റ് ഓഫീസ് എന്നിവക്ക് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ അടിയന്തരമായി കൊവിഡ് നിര്‍വ്യാപന നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍പറയുന്നു.

കണ്ടെയിന്‍മെന്റ് സോണുകള്‍ -തദ്ദേശ സ്ഥാപനം, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍:
അഞ്ചരക്കണ്ടി 6,14, ആറളം 6, ചപ്പാരപ്പടവ് 15, ചെമ്പിലോട് 5, ചെറുകുന്ന് 9,10, ചെറുപുഴ 8, ചെറുതാഴം 2,3,8, ചിറ്റാരിപ്പറമ്പ 2,9,12, ധര്‍മ്മടം 2,3, എരമം കുറ്റൂര്‍ 9,14,16 ഏഴോം 8,10, ഇരിക്കൂര്‍ 2, കതിരൂര്‍ 4, കാങ്കോല്‍ ആലപ്പടമ്പ 7, കണ്ണപുരം 2,4,6,14, കരിവെള്ളൂര്‍ -പെരളം 13, കീഴല്ലൂര്‍ 3, കൊട്ടിയൂര്‍ 9, കുഞ്ഞിമംഗലം 6, കുറ്റിയാട്ടൂര്‍ 13, മാടായി 4,6, മലപ്പട്ടം 3,5, മാലൂര്‍ 8, മൊകേരി 5, മുഴക്കുന്ന് 15, ന്യൂമാഹി 5,13, പട്ടുവം 12, പായം 6, പയ്യാവൂര്‍ 16, പേരാവൂര്‍ 8, പെരിങ്ങോം വയക്കര13, രാമന്തളി 5, തൃപ്രങ്ങോട്ടൂര്‍ 4, ഉളിക്കല്‍ 20, വേങ്ങാട് 5.