ജില്ലയില്‍ മല്‍സര രംഗത്തുള്ളത് 75 സ്ഥാനാര്‍ഥികള്‍
നിയമസഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ മല്‍സര രംഗത്തുള്ളത് 75 സ്ഥാനാര്‍ഥികള്‍. പയ്യന്നൂര്‍ 4, കല്യാശ്ശേരി 5, തളിപ്പറമ്പ് 7, ഇരിക്കൂര്‍ 6 , അഴീക്കോട് 9, കണ്ണൂര്‍ 8, ധര്‍മ്മടം 8, തലശ്ശേരി 6 , കൂത്തൂപറമ്പ് 6, മട്ടന്നൂര്‍ 5 , പേരാവൂര്‍ 11 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ കണക്ക്.
മണ്ഡലം, നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍
പയ്യന്നൂര്‍: ടി ഐ മധുസൂദനന്‍ ( എല്‍ഡിഎഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), എം പ്രദീപ് കുമാര്‍ (യുഡിഎഫ്- കൈ), അഡ്വ. കെ കെ ശ്രീധരന്‍ ( ബിജെപി-താമര), കെ വി അഭിലാഷ് ( സ്വത- വെണ്ടക്ക)
കല്യാശ്ശേരി: എം വിജിന്‍ ( എല്‍ഡിഎഫ്-ചുറ്റിക അരിവാള്‍ നക്ഷത്രം ), അഡ്വ. ബ്രിജേഷ് കുമാര്‍(യുഡിഎഫ്- കൈ), അരുണ്‍ കൈതപ്രം (ബിജെപി- താമര), എം ബ്രിജേഷ് കുമാര്‍ (സ്വത- ഫ്രോക്ക്), ഫൈസല്‍ മാടായി ( വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ഗ്യാസ് സിലിണ്ടര്‍).
തളിപ്പറമ്പ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍(എല്‍ഡിഎഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം ), അഡ്വ. വി പി അബ്ദുള്‍ റഷീദ്(യുഡിഎഫ്-കൈ), എ പി ഗംഗാധരന്‍ (ബിജെപി-താമര), അബ്ദുള്‍ റഷീദ്( സ്വത- ഇഞ്ചി), ഗോവിന്ദന്‍ കരയപ്പാത്ത് (സ്വത-ഡിഷ് ആന്റിന), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ഫുട്‌ബോള്‍), കെ ഒ പി ഷിജിത്ത് (സ്വത-ഊന്നുവടി).
ഇരിക്കൂര്‍ : സജി കുറ്റിയാനിമറ്റം(എല്‍ഡിഎഫ്- രണ്ടില), അഡ്വ. സജീവ് ജോസഫ് (യുഡിഎഫ്- കൈ), ആനിയമ്മ ടീച്ചര്‍(ബിജെപി- താമര), ചാക്കോ കരിമ്പില്‍ (സ്വത-ട്രംബറ്റ്), ജോയി ജോണ്‍ (സ്വത- ടെലിവിഷന്‍), സാജന്‍ കുറ്റിയാനിക്കല്‍ (സ്വത- വൈദ്യുത തൂണ്‍).
അഴീക്കോട്: കെ വി സുമേഷ് (എല്‍ഡിഎഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), കെ എം ഷാജി(യുഡിഎഫ് -ഏണി), കെ രഞ്ജിത്ത് (ബിജെപി- താമര), കെ കെ അബ്ദുള്‍ ജബ്ബാര്‍( എസ്ഡിപിഐ- താക്കോല്‍), രശ്മി രവി(എസ് യു സി ഐ-ബാറ്ററി ടോര്‍ച്ച് ), പവിത്രന്‍ കുരിക്കളോട്ട് (സ്വത-മോതിരം ), വി പി പ്രസാദ് (സ്വത- ഓട്ടോറിക്ഷ), കെ എം ഷാജി(സ്വത- റഫ്രിജറേറ്റര്‍), എം സുമേഷ് (സ്വത-ഫുട്‌ബോള്‍).
കണ്ണൂര്‍: രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്- ഓട്ടോറിക്ഷ), സതീശന്‍ പാച്ചേനി (യുഡിഎഫ് – കൈ), അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി- താമര), ടി കെ ഗണേശ് ബാബു(ന്യൂ ലേബര്‍ പാര്‍ട്ടി- ടെലിവിഷന്‍), ബി ശംസുദ്ധീന്‍ മൗലവി (എസ്ഡിപിഐ – കത്രിക), പി വി രാമചന്ദ്രന്‍ (സ്വത-മോതിരം), പി സതീശന്‍(സ്വത- ഗ്ലാസ് ടംബ്ലര്‍), എന്‍ കെ സുരേന്ദ്രന്‍ (സ്വത-തെങ്ങിന്‍ തോട്ടം).
ധര്‍മ്മടം: പിണറായി വിജയന്‍ ( എല്‍ഡിഎഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥന്‍ (യുഡിഎഫ്- കൈ), സി കെ പത്മനാഭന്‍ (ബിജെപി- താമര), ബഷീര്‍ കണ്ണാടിപ്പറമ്പ (എസ്ഡിപിഐ-താക്കോല്‍), സി രഘുനാഥന്‍ ചൊവ്വ (സ്വത- ഗ്ലാസ് ടംബ്ലര്‍), വാളയാര്‍ ഭാഗ്യവതി (സ്വത- ഫ്രോക്ക്), സി പി മഹറൂഫ് പിണറായി (സ്വത-തെങ്ങിന്‍ തോട്ടം), വാടി ഹരീന്ദ്രന്‍(സ്വത- ചക്ക)
തലശ്ശേരി: എ എന്‍ ഷംസീര്‍(എല്‍ ഡി എഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), എം പി അരവിന്ദാക്ഷന്‍(യുഡിഎഫ് – കൈ), അരവിന്ദാക്ഷന്‍(സ്വത-ഗ്ലാസ് ടംബ്ലര്‍), സി ഒ ടി നസീര്‍(സ്വത-ഫുട്‌ബോള്‍), ഷംസീര്‍ ഇബ്രാഹിം(സ്വത-ഗ്യാസ് സിലിണ്ടര്‍), ഹരിദാസന്‍(സ്വത-പൈനാപ്പിള്‍)
കൂത്തുപറമ്പ്: കെ പി മോഹനന്‍(എല്‍ഡിഎഫ് – ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍), പൊട്ടങ്കണ്ടി അബ്ദുള്ള (യുഡിഎഫ്- ഏണി), സദാനന്ദന്‍ മാസ്റ്റര്‍( ബിജെപി- താമര), കെ പി മോഹനന്‍ കൈതവെച്ച പറമ്പത്ത് (സ്വത- റോഡ് റോളര്‍), മോഹനന്‍ കുഞ്ഞിപ്പറമ്പത്ത് മീത്തല്‍ (സ്വത- ഓട്ടോറിക്ഷ), അബ്ദുള്ള പുതിയപറമ്പത്ത് (സ്വത – ചവണ).
മട്ടന്നൂര്‍: കെ കെ ശൈലജ ടീച്ചര്‍(എല്‍ഡിഎഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), ഇല്ലിക്കല്‍ അഗസ്്തി (യുഡിഎഫ്- മണ്‍വെട്ടിയും മണ്‍കോരിയും), ബിജു ഏളക്കുഴി (ബിജെപി-താമര), റഫീക്ക് കീച്ചേരി (എസ്ഡിപിഐ- താക്കോല്‍), എന്‍ എ ആഗസ്തി( സ്വത- ഹോക്കി സ്റ്റിക്കും പന്തും).
പേരാവൂര്‍: സക്കീര്‍ ഹുസൈന്‍ ( എല്‍ഡിഎഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്- കൈ), സ്മിത ജയമോഹന്‍ ( ബിജെപി- താമര), എ സി ജലാലുദ്ദീന്‍ ( എസ് ഡി പി ഐ- താക്കോല്‍), ജോണ്‍ പള്ളിക്കാമാലില്‍ (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്- ഓട്ടോറിക്ഷ), പി കെ സജി ( ന്യൂലേബര്‍ പാര്‍ട്ടി- മോതിരം), നാരായണ കുമാര്‍ (സ്വത- പൈനാപ്പിള്‍), ഇ കെ സക്കീര്‍ (സ്വത- ഗ്ലാസ് ടംബ്ലര്‍), സക്കീര്‍ ഹുസൈന്‍ (സ്വത- ബാറ്റ്), സണ്ണി ജോസഫ് മുതുകുളത്തേല്‍ (സ്വത -വെണ്ടക്ക), സണ്ണി ജോസഫ് വാഴക്കാമലയില്‍ ( സ്വത- പേനയുടെ നിബ്ബും എഴ് രശ്മിയും).