ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നുപെരിയ, താജ്, മൂന്നാം പാലം, ആര്‍ ഡി സി, എളവന, കീഴറ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ കെ എസ് ആര്‍ ടി സി പരിസരം, മാര്‍ക്കറ്റ്, തായത്ത് വയല്‍, പുതിയ ബസ് സ്റ്റാന്‍ഡ്, മുനിസിപ്പാലിറ്റി ഓഫീസ് പരിസരം, മുകുന്ദ ആശുപത്രി പരിസരം, പഴയ ഫിഷ് മാര്‍ക്കറ്റ് മുതല്‍ സെന്‍ട്രല്‍ ബസാര്‍ വരെയുള്ള ഭാഗം എന്നിവിടങ്ങളില്‍ മാര്‍ച്ച് രണ്ട് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓലക്കാട്, മയ്യില്‍ – കണ്ടെക്കെ റോഡ്, എട്ടാംമൈല്‍, പഴശ്ശി, എട്ടേനാല് കമ്പനി, എട്ടേനാല് ടവര്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട്് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടയക്കര, മേനോന്‍കുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് രണ്ട് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടുക്കിമൊട്ട, കമാല്‍പീടിക, വീനസ് ക്ലബ്ബ്, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ്, സ്വദേശി, മുണ്ടേരി പഞ്ചായത്ത്, അണ്ണാക്കൊട്ടന്‍ചാല്‍, ശിവശക്തി, ചൈത്രപുരം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് രണ്ട് ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും അയ്യപ്പന്‍മല, അയ്യപ്പന്‍മലടവര്‍, പുലിദൈവം കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും കച്ചേരിപറമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 10 മണി വരെയും മുണ്ടേരി മൊട്ട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.