ജില്ലാ ടി ബി സെന്ററിന് പുതിയ കെട്ടിടം; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടി ബി സെന്റര്‍ ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ റൂമിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ജൂലൈ 24) 12 മണിക്ക് പള്ളിക്കുന്നില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാവും. ജില്ലയിലെ ടി ബി, എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം നാളിത് വരെയായി താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നത്. സെന്‍ട്രല്‍ ഡിവിഷന്‍ നല്‍കിയ ഡിജിറ്റല്‍ എക്‌സറേ മെഷീനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടി ബി ട്രൈബല്‍ ന്യൂട്രീഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചടങ്ങില്‍ നിര്‍വ്വഹിക്കും. മേയര്‍ അഡ്വ ടി ഒ മോഹനന്‍, എംപിമാരായ കെ സുധാകരന്‍, ഡോ വി ശിവദാസന്‍, കെ വി സുമേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പങ്കെടുക്കും.