ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങൾ സമർപ്പിക്കണം

അന്തർ ജില്ലാ യാത്രകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഉത്തരവായി. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത പെർഫോമയിൽ സോഫ്റ്റ് കോപ്പിയായി itcellknr1.ker@nic.in എന്ന ഇമെയിലിൽ ഉടൻ സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


നിലവിൽ കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആരോഗ്യ കാരണങ്ങളാൽ ജോലിക്ക് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങൾ റിമാർക്ക് കോളത്തിൽ കൃത്യമായി രേഖപ്പെടുത്തണം.