ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചു

ലോക്ക്ഡൗണ്‍ കാലയളവില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും, ജില്ലാ കലക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഇന്ന് (മെയ് 10) മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഏര്‍പ്പെടുത്തി. ബസ് സര്‍വ്വീസിന്റെ സ്ഥലം, സമയം ക്രമത്തില്‍
പയ്യന്നൂര്‍ – രാവിലെ 8.45, പിലാത്തറ- 8.55, പരിയാരം മെഡിക്കല്‍ കോളേജ്- 9.05, തളിപ്പറമ്പ്- 9.15
പയ്യന്നൂര്‍- രാവിലെ 9 മണി, പഴയങ്ങാടി- 9.20
ഇരിട്ടി- രാവിലെ 8.30, മട്ടന്നൂര്‍ 9 മണി, ചാലോട് – 9.20
തലശ്ശേരി- രാവിലെ 9 മണി, എടക്കാട് 9.15
മേല്‍ പറഞ്ഞ എല്ലാ ബസുകളും വൈകിട്ട് അഞ്ചു മണിക്ക് കണ്ണൂരില്‍ നിന്ന് തിരിച്ചും സര്‍വ്വീസ് നടത്തും.