ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര

ജൂൺ ഒന്നിന് കൊച്ചി മെട്രോ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗജന്യമായി യാത്ര നൽകും. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യ യാത്ര ലഭിക്കുക.

അന്നേ ദിവസം രാവിലെ 7 മുതൽ രാത്രി 9 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയും വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും യാത്ര ഉണ്ടായിരിക്കും. യാത്രയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ ഹാജരാക്കണം.