ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധം
കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തും. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധം വ്യാഴം അർധരാത്രിമുതൽ ജൂലൈ 31 അർധരാത്രിവരെയാണ് . ജില്ലയിലെ മുഴുവൻ ട്രോളിങ് ബോട്ടുകളും ഒമ്പതിന് വൈകിട്ടോടെ തീരമണയും. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുൾപ്പെടെ ചെറുതും വലുതുമായ മുഴുവൻ ബോട്ടുകളും വ്യാഴാഴ്ച രാത്രിയോടെ തീരത്തടുപ്പിക്കാൻ ഫിഷറീസ് നിർദേശം നൽകി. ഇരുന്നൂറോളം ട്രോളിങ് ബോട്ടുകളാണ് ജില്ലയിലുള്ളത്. ട്രോളിങ് നിരോധം തീരത്തിന് വറുതിക്കാലമാണ്. മത്സ്യലഭ്യതക്കുറവും നിത്യേനയുള്ള ഇന്ധന വിലവർധനയും മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.