ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും

തിരുവനന്തപുരം: ജൂൺ 17 മുതൽ ലോക്ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും.

സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ നിയന്ത്രണം വലിയതോതിൽ സാധ്യമായിട്ടുണ്ടെങ്കിലും നിരവധി പഞ്ചായത്തുകളിൽ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നുണ്ട്. ഇത്തരം പഞ്ചായത്തുകളെ കണ്ടൈയിൻമെന്റ് സോണുകളായി തിരിച്ച് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി അത്ര ഉയർന്നതല്ലെങ്കിലും അപകടസൂചന നൽകുന്ന പഞ്ചായത്തുകളിൽ ചില അധിക നിയന്ത്രണങ്ങൾ ഉണ്ടാവും.