ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളിക്കും വിവാഹിതരായി
ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളിക്കും വിവാഹിതരായി. ലസ് വേഗസിലായിരുന്നു വിവാഹം. ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്
2002 ൽ പുറത്തിറങ്ങിയ ഗിഗ്ലി എന്ന ചിത്രത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ ആഫ്‌ലിക്കും കണ്ടുമുട്ടുന്നത്. 2003 ൽ ഇരുവരും വിവാഹതരാകുമെന്ന വാർത്ത പുറത്തുവന്നുവെങ്കിലും 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷമാണ് പുറത്ത് വന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് 2022 ഏപ്രിലിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.