ജോബ് എക്സ്പോ -2023, കണ്ണൂർ

1000 ലധികം ഒഴിവുകൾ

കണ്ണൂർ കോർപ്പറേഷൻ, ദേശീയ നഗര ഉപജീവന മിഷൻ സംയുക്തമായി നടത്തുന്ന ജില്ല തല മെഗാ തൊഴിൽ മേള 2023 ഫെബ്രുവരി 11, ശനിയാഴ്ച രാവിലെ 9.30 ന് ശ്രീപൂരം ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കുന്ന്, കണ്ണൂരിൽ വെച്ച് നടക്കും. 100 ലധികം കമ്പനികളിലായി 1000 ലധികം ജോലികൾ ഒഴിവുണ്ട്. പൂർണ്ണമായും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇൻ്റർവ്യൂൽ പങ്കെടുക്കുന്നതിന് 3 വീതം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും കൊണ്ട് വരേണ്ടതാണ്. 18 വയസ്സ് കഴിഞ്ഞ ജില്ലയിലെ ഏതൊരാൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ 11 ന് രാവിലെ 9 മണി മുതൽ ആരംഭിച്ച് 10.30 ന് ക്ലോസ് ചെയ്യുന്നതുമാണ്. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ കൂടി രജിസ്റ്റർ ചെയാവുന്നതാണ്. സംശയങ്ങൾക്ക് : 8078297916, 9895731920