ജോലിക്കിടയില്‍ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു.

ഇരിട്ടി: ജോലിക്കിടയില്‍ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു. ചാവശ്ശേരിയിലെ വി.ജി സാബുവാണ് കീഴൂരില്‍ വച്ച് ഇലക്ട്രിക് പോസ്റ്റിന്റെ മുകളില്‍ നിന്നും ഷോക്കേറ്റ് താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.