‘ജോസഫ്’ റീമേക്ക് ‘ശേഖർ’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു
മെയ് 22 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ‘ശേഖർ’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടതായി നടൻ രാജശേഖർ പറഞ്ഞു. ‘ശേഖറിൻറെ’ പ്രദർശനം റദ്ദാക്കാൻ പ്രാദേശിക കോടതിയാണ് ഉത്തരവിട്ടത്. സാമ്പത്തിക തർക്കമാണ് കാരണം. കോടതി ഉത്തരവിനെ തുടർന്ന് സിനിമയുടെ പ്രദർശനം നിർത്തിവച്ചിരിക്കുകയാണെന്ന അവകാശവാദവുമായി രാജശേഖർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. രാജശേഖറിൻറെ ഏറ്റവും പുതിയ ചിത്രമായ ‘ശേഖർ’ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ ജീവത രാജശേഖർ സംവിധാനം ചെയ്ത ചിത്രത്തിൻ നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.