‘ജോ ആൻഡ് ജോ’യിലെ പുതിയ ഗാനം പുറത്തിറങ്ങി

അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജോ ആന്റ് ജോ. അരുണും രവീഷ് നാഥും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഈ മാസം 13നു പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.  ഇമാജിൻ സിനിമാസും സിഗ്നേച്ചർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമൽ, മാത്യു തോമസ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെസ്ലെ, മാത്യു തോമസ്, ജോണി ആൻറണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻസാർ ഷാ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്ററുമാണ്. കോമഡി ഡ്രാമ വിഭാഗത്തിലാണ് ചിത്രം.