ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ; പിടിയിലായയാൾ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ അബ്ദുൾ ലത്തീഫ് ലീഗ് പ്രവർത്തകനല്ലെന്ന് മുസ്ലിം ലീഗ്. ലീഗുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുൾ ലത്തീഫെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തതിൻ മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.