ജോ ബൈഡൻ യു.എസ് പ്രസിഡന്റ്


വാഷിങ്ടൺ: ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആകും. ഇന്ത്യൻ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്റ്. വോട്ടെണ്ണൽ പുരോഗമിക്കുകയാണെങ്കിലും 538 അംഗ ഇലക്ടറൽ വോട്ടുകളിൽ കേവല ഭൂരിപക്ഷം ബൈഡൻ നേടിയതായി സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു.