ടീം കണ്ണൂർ സോൾജിയസിന്റെ ഓഫീസ് ഉദ്ഘാടനം

ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഷന്റെ ഓഫീസ് സമുച്ചയം ഉദ്ഘാടനം ഒക്ടോബർ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം തവളപ്പാറ റോഡിലാണ് ഓഫീസ്. പ്രസ്തുത ചടങ്ങിൽ കണ്ണൂർ എംപി കെ സുധാകരൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ IPS, പി പി പോളി,DIGP (RTC CRPF പെരിങ്ങോം) എന്നിവർ പങ്കെടുക്കുന്നു.