ടീം കണ്ണൂർ സോൾജിയേഴ്സ് പുൽവാമ ദിന അനുസ്മരണം നടത്തി.

കണ്ണൂർ: ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ സോൾജിയേഴ്സ് ഓഫീസ് സമുച്ഛയത്തിലുള്ള യുദ്ധ സ്മാരകത്തിൽ ടി കെ എസ് വൈസ് പ്രസിഡൻ്റ് വിനോദ് എളയാവൂർ പുഷപചക്രം അർപ്പിച്ചു. തുടർന്ന് പുൽവാമിയിൽ വീരചരമം പ്രാപിച്ച ധീരസൈനികരുടെ ഓർമ്മ പുതുക്കിക്കൊണ്ട് 40 ചിരാതുകൾ തെളിയിച്ച് കൊണ്ടും കെപിആർജി ജി എച്ച്എസ്എസ് കല്ല്യാശ്ശേരി ഓഡിറ്റോറിയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ടീം കണ്ണൂർ സോൾജിയേഴ്സ് സെക്രട്ടറി ഷിമോദ് ടി.പി സ്വാഗതവും ശ്രീമതി ജോസ്നാ സി വി അദ്ധ്യക്ഷതയും വഹിച്ചു. ശ്രീമതി ഹേമലത ഐപിഎസ്(ജില്ലാ പോലീസ്   ചീഫ്, കണ്ണൂർ റൂറൽ) മുഖ്യാതിഥി ആയി. സുബേദാർ വിനോദ് കുമാർ, M in D  അനുസ്മരണ പ്രഭാഷണം നടത്തി.ടീം കണ്ണൂർ സോൾജിയേഴ്സിന്റെയും എൻ സി സി, എസ് പി സി കാഡറ്റ്കളുടേയും വിദ്യാർത്ഥികളുടെയും നിറ സാന്നിധ്യം കൊണ്ട് വർണ്ണാഭമായ ചടങ്ങ് കുട്ടികൾക്ക് രാജ്യ സ്നേഹവും ദേശീയതയും വിളിച്ചുണർത്തുന്ന വ്യത്യസ്ഥമായ  അനുഭവമായിരുന്നു.

എക്‌സിക്യുട്ടീവ് അംഗങ്ങളായ ശ്രീജിത് വേശാല അനീഷ് മഠത്തിൽ അർജുൻ പയ്യന്നൂർ, മനോജ് ബ്ലാത്തൂർ ബിജു ഇരിട്ടി, ഷൈലേഷ് മൊറാഴ എന്നിവർ നേതൃത്വം നൽകി.