ടൈംടേബിൾ

28.06.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽ. എം. (റഗുലർ/ സപ്ലിമെന്ററി, മെയ് 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രൊജക്റ്റ് മൂല്യനിർണയം, പ്രായോഗിക/ വാചാ പരീക്ഷ
നാലാം സെമസ്റ്റർ എൽഎൽ. എം. (റഗുലർ/ സപ്ലിമെന്ററി, മെയ് 2021) പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 25.06.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പഠനവകുപ്പുമായി ബന്ധപ്പെടുക.

ആറാം സെമസ്റ്റർ ബി. റ്റി. റ്റി. എം. ഡിഗ്രി (സി. ബി. സി. എസ്. എസ്. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം 26.06.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
നാലാം സെമസ്റ്റർ എം. എ./ എം. എസ് സി. ഡിഗ്രി (സി. ബി. എസ്. എസ് – റെഗുലർ/ സപ്ലിമെന്ററി – ഏപ്രിൽ 2021) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ ഓൺലൈനായി നടക്കും:

  1. എം. എ. ഹിന്ദി – 01.07.2021, 02.07.2021
  2. എം. എസ് സി. കൗൺസിലിംഗ് സൈക്കോളജി – 02.07.2021
  3. എം. എസ് സി. കംപ്യൂട്ടർ സയൻസ് – 05.07.2021 നാലാം സെമസ്റ്റർ എം. എ. മലയാളം ഡിഗ്രി (സി. ബി. എസ്. എസ്. – റഗുലർ/ സപ്ലിമെൻറ്ററി – ഏപ്രിൽ 2021) പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 01.07.2021 ന് തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജിൽ വച്ച് നടക്കും. ടൈം ടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.