ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി

ആലപ്പുഴ:ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടർന്നാണിത്. ഇതുസംബന്ധിച്ചു വെള്ളിയാഴ്ച ഉത്തരവെത്തിയത്.

കുറച്ചുദിവസം മുൻപുതന്നെ ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാൽ, ജീവനക്കാർ ഇത് അംഗീകരിച്ചില്ല. വ്യക്തമായ ഉത്തരവ് നൽകാതെ ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന നിലപാടിലായിരുന്നു അവർ.