‘ട്രാൻസ്‌ജെൻഡർ’ മലയാള പദം കണ്ടത്താൻ മത്സരവുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌

ട്രാൻസ്‌ജെൻഡർ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാള പദം കണ്ടത്താൻ മത്സരവുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌. ട്രാൻസ്‌ജെൻഡറുകൾക്ക് മാന്യമായ പദവി നൽകാൻ ഉതകുന്നതും അവരെ അഭിസംബോധന ചെയ്യാൻ പര്യാപ്തവുമായ പദം കണ്ടെത്തുകയാണ്‌ ലക്ഷ്യം. ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സഹായത്തോടെ സമിതി കണ്ടെത്തും. നിർദേശം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com ലേക്ക് പേര്,  വിലാസം, ഫോൺ സഹിതം 14നകം അയക്കണം