ട്വിറ്ററിന് പിന്നാലെ രാഹുലിനെതിരെ നടപടിയുമായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും

ട്വിറ്ററിന് പിന്നാലെ രാഹുലിനെതിരെ നടപടിയുമായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ഫെയ്സ് ബുക്കും ഇൻസ്റ്റ ഗ്രാമും നീക്കം ചെയ്തു. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്.

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് ശേഷമാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളുടെ നടപടി. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഈ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് ഫെയ്സ്ബുക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ കമ്മിഷൻ ഫെയ്സ്ബുക്കിന് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി