ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദവും, പി ജി ഡി സി എ/ ഡി സി എ/ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള തത്തുല്യ യോഗ്യതയും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി പ്രശസ്ത സ്ഥാപനത്തില്‍/ആശുപത്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍) ജൂണ്‍ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.