ഡിസംബറോടെ 10 കോടി ഡോസ് കൊവിഡ് വാക്‌സിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ


ന്യൂഡൽഹി:ഡിസംബറോടെ 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. ഉൽപാദിപ്പിക്കുന്ന വാക്സിൻ മുഴുവനും രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി ആകും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്ര സേനക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച കൊവി ഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാല്‍ ഉടന്‍ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അഡാര്‍ പൂനാവാല ബ്ലൂംബെര്‍ഗ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന മുഴുവന്‍ വാക്‌സിനും രാജ്യത്ത് ഉപയോഗിക്കും. അടുത്ത വര്‍ഷം മുതല്‍ പകുതി ഇവിടെയും പകുതി വാക്‌സിന്‍ വിതരണ സംഘടനയായ കൊവാക്‌സിനും കൈമാറും.