ഡിസ്‌കണക്ഷൻ തീയതിക്ക് മുമ്പ് ബിൽ അടക്കുക

ശ്രീകണ്ഠപുരം, ചെമ്പേരി, ഇരിക്കൂർ, പയ്യാവൂർ സെക്ഷൻ ഓഫീസുകൾക് കീഴിലുള്ള ഉപഭോക്താക്കളുടെ സെപ്റ്റംബർ മാസം നൽകിയ വൈദ്യുതി ബിൽ അടക്കാത്തവരുടെ സർവീസ് വിഛേദിക്കുന്നത് സെപ്റ്റംബർ 27 മുതൽ ആരംഭിക്കും . വൈദ്യുതി ബിൽ നോക്കി ഡിസ്‌കണക്ഷൻ തീയതിക്ക് മുമ്പ് പണം അടക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഗൂഗിൾ പേ, ആമസോൺ പേ, KSEB മൊബൈൽ ആപ്പ്, അക്ഷയ സെന്റർ, സെക്ഷൻ ഓഫീസ് കൌണ്ടർ എന്നിവ വഴി പണമടക്കാം.