ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയിലും വർധന

തിരുവനന്തപുരം: ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയിലും വർധന പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.

കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയെന്ന സർവകാല റെക്കോർഡാണ് ഇന്ന് മറികടന്നത്