ഡോ.എഡ്വിൻ ബുസ് ആൽഡ്രിൻ 93-ാം വയസിൽ വീണ്ടും വിവാഹിതനാകുന്നു

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ഡോ.എഡ്വിൻ ബുസ് ആൽഡ്രിൻ 93-ാം വയസിൽ വീണ്ടും വിവാഹിതനാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഡോ. അങ്ക ഫൗറിനെ അദ്ദേഹം ജീവിതപങ്കാളിയാക്കുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിൽ ലളിതമായ ഒരു ചടങ്ങ് മാത്രമായിരുന്നു വിവാഹം ഇരുവരുടേയും വിവാഹ വാർത്ത അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘ഏറെക്കാലമായി എന്റെ പ്രണയിനിയായ ഡോക്ടർ അങ്ക ഫൗറും ഞാനും എന്റെ 93-ാം ജന്മദിനത്തിൽ, വ്യോമമേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ ആശീർവാദത്തോടെ വിവാഹിതരായി. ലോസ് ആഞ്ചലസിൽ നടന്ന ചെറിയ, സ്വകാര്യചടങ്ങിൽ ഞങ്ങൾ ഒന്നിച്ചു, ഒളിച്ചോടിയ കൗമാര കമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങൾ’ എന്ന കുറിപ്പോടെയാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

നിരവധി പേരാണ് ആൽഡ്രിന്റെ ട്വിറ്റീനോട് പ്രതികരിച്ച് രം​ഗത്തെത്തിയത്. ആൽഡ്രിന് ജന്മദിനാശംസകൾ നേർന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തോഷാവസരത്തിൽ ഒപ്പം ചേർന്നും നിരവധി മറുപടികളും വന്നു. ആൽ​ഡ്രിന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ മൂന്ന് തവണ വിവാഹിതനാവുകയും വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട്.