ഡോ. മൻമോഹൻ സിങ് കോവിഡ് രോഗമുക്തനായി.
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് കോവിഡ് രോഗമുക്തനായി. അദ്ദേഹത്തെ ഡൽഹി എയിംസിൽനിന്ന് ഡിസ്ചാർജ് ചെയ്തു
ഏപ്രിൽ 19ന് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ എയിംസിലെ ട്രോമ കെയറിൽ പ്രവേശിപ്പിച്ചു.
നേരിയ ലക്ഷണങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നാണ് എയിംസ് അധികൃതർ അറിയിച്ചത്.