ഡ്രൈവിങ്‌ ടെസ്‌റ്റുകൾക്ക്‌ ഇനിമുതൽ ഓട്ടോമാറ്റിക്‌ വാഹനങ്ങളും ഇലക്‌ട്രിക്‌ വാഹനങ്ങളും ഉപയോഗിക്കാം

തിരുവനന്തപുരം: ഡ്രൈവിങ്‌ ടെസ്‌റ്റുകൾക്ക്‌ ഇനിമുതൽ ഓട്ടോമാറ്റിക്‌ വാഹനങ്ങളും ഇലക്‌ട്രിക്‌ വാഹനങ്ങളും ഉപയോഗിക്കാം. ട്രാൻസ്‌പോർട്ട്‌ കമ്മീഷണറാണ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവ്‌പുറപ്പെടുവിച്ചത്‌. ഓട്ടോമാറ്റിക്‌ വാഹനങ്ങൾ ഉപയോഗിച്ചാണ്‌ ലൈസൻസ്‌ എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനമെടുക്കുന്നതിന്‌ തടസ്സമുണ്ടാകില്ല. കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ്‌ മോട്ടോർ വെഹിക്കൽ വിഭാഗം ലൈസൻസിനാണ്‌ പുതിയ വ്യവസ്ഥ ബാധകം. ഗിയർ ഇല്ലാത്ത ടുവീലർ ഡ്രൈവിങ്‌ ലൈസൻസ്‌ എടുക്കാൻ രജിസ്‌ട്രേഷനുള്ള ഇലക്‌ട്രിക്‌ വാഹനവും അനുവദിക്കും.