ഡ്രൈവർ ഗ്രേഡ് 2: അഭിമുഖം
ജൂൺ എട്ട്, ഒമ്പത് തീയതികളിൽ

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (ഫസ്റ്റ് എൻസിഎ – എൽസി/ എഐ – 478/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഫെബ്രുവരി 15ന് പ്രിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച 39 ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ എട്ട്, ഒമ്പത് തീയതികളിൽ പിഎസ്സി ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ബയോഡാറ്റ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭിക്കും. കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും ഡൗൺലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം.